എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. സിനിമ കണ്ടോ എന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ച സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച ശേഷമല്ലെ സിനിമ പ്രദര്‍ശനത്തിന് വന്നതെന്നും ചോദിച്ചു. പ്രശസ്തിക്ക് വേണ്ടിയാണോ ഹര്‍ജി എന്നതില്‍ സംശയമുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയച്ചു. പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജീഷാണ് ഹൈക്കോടതിയെ സമീപിച്ചത്..