കൊച്ചി: നവംബർ 16 ന് നടന്ന ലോകകപ്പ് ഫൈനലിലേക്കുള്ള ഓസിസ് മുന്നേറ്റം പ്രവചിച്ച നിരവധി കളി ആരാധകരായ പ്രേക്ഷകരിൽ നിന്നും ആലപ്പുഴ ജില്ലയിൽ നിന്നുള്ള ചേർത്തല സ്വദേശി ഹരികൃഷ്ണ കെ വി, തൃശൂർ ജില്ലയിൽ നിന്നുള്ള ഗുരുവായൂർ സ്വദേശി ബവിൻ ബെന്നി എന്നിവർ സമ്മാനാർഹരായി. ഹരികൃഷ്ണയ്ക്ക് ഇംപെക്സ് ബ്ലൂ ടൂത്ത് സ്‌പീക്കറും ബവിനു NINE THIRTY ടീ ഷർട്ടും സമ്മാനമായി ലഭിക്കും.
ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ കളിയാവേശത്തിൽ നാടും നഗരവും അലിഞ്ഞു ചേരുമ്പോൾ പ്രവചനമത്സരങ്ങളുമായി കേരളവിഷന്‍ ന്യൂസും പ്രേക്ഷകർക്ക് കൈനിറയെ സമ്മാനങ്ങളുമായി പങ്കുചേരുന്നു. ഓരോ മത്സരവും ആര് ജയിക്കും. ആരുയര്‍ത്തും ലോകകപ്പ് കിരീടം. നേടാം ദിവസവും സമ്മാനങ്ങളും ബംബര്‍ സമ്മാനങ്ങളും. ഓരോ മത്സരത്തിലും വിജയിക്കുന്ന ടീമുകളെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 2,999 രൂപ വിലയുള്ള Impex Bluetooth Speaker സമ്മാനവും ദിവസേന NINE THIRTY ടീ ഷർട്ടുകളും.
ആദ്യസെമിഫൈനലിന് മുമ്പ് കിരീടജേതാവിനെ പ്രവചിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് രണ്ട് ബംപര്‍ സമ്മാനങ്ങള്‍. ഒന്നാംസമ്മാനം രണ്ടുപേര്‍ക്കുള്ള വിദേശയാത്രാടിക്കറ്റും വിസയും ഭക്ഷണവും താമസവും. രണ്ടാം സമ്മാനം ഇംപെക്സ് മുപ്പത്തിരണ്ടിഞ്ച് ഗൂഗിള്‍ ടിവി.