ഐഎസ്എല്ലിലെ തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. അവസാന ഹോം മത്സരത്തില്‍ മുഹമ്മദന്‍സ് സ്‌പോട്ടിങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.കോച്ച് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരം കൂടിയാണ് ഇത്.
അതേസമയം ടീം മാനേജ്‌മെന്റിനെതിരെ ആരാധക കൂട്ടായ്മയുടെ നേതൃത്തില്‍ കലൂര്‍ സ്റ്റേഡിയത്തിന് പുറത്തും അകത്തും പ്രതിഷേധിക്കും. 12 കളിയില്‍നിന്ന് മൂന്ന് ജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് 11 പോയിന്റുമായി പട്ടികയില്‍ പത്താം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്താണ് മുഹമ്മദന്‍സ്.