ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയെ 2 - 1 ഗോളിന് വീഴ്ത്തി യുണൈറ്റഡ് .കളിയുടെ അവസാന നിമിഷത്തിലെ 2 ഗോളുകളിലൂടെയാണ് യുണൈറ്റഡ് വിജയം കൈവരിച്ചത്. 88–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്, 90–ാം മിനിറ്റിൽ അമാദ് ദയാലോ എന്നിവരാണ് യുണൈറ്റഡിനായി വിജയം കൊണ്ട് വന്നത് . 36–ാം മിനിറ്റിൽ ഹോസ്കോ ഗവാർഡിയോളിന്റെ ഗോളിൽ സിറ്റി ലീഡ് നേടിയിരുന്നു.പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിക്ക് അഞ്ചാം സ്ഥാനവും യുണൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത് .
മറ്റൊരു മത്സരത്തിൽ ചെൽസി ബ്രെന്റ്ഫോർഡിനെ 2– 1 ഗോളിന് തോല്പിച്ചിരുന്നു . മാർക് കുകുറെല്ല നാപ്പത്തിമൂനാം മിനിറ്റിലും , നിക്കോളാസ് ജാക്സൻ അമ്പതാം മിനിറ്റിലും ചെൽസിക്കായി ലക്ഷ്യം നേടി .ബ്രെന്റ്ഫോർഡിന്റെ ആശ്വാസ ഗോൾ 90–ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോ നേടി എടുത്തു .ആദ്യ ഗോൾ നേടിയെടുത്ത കുകുറെല്ല മഞ്ഞ കാർഡ് കിട്ടി ഇഞ്ചുറി സമയത് പുറത്തു പോയത് ചെൽസിക്ക് തിരിച്ചടിയായി .16 കളികളിലായി 34 പോയിന്റുമായി ചെൽസി നിലവിൽ രണ്ടാം സ്ഥാനത്താണ് .
16 കളികളിൽനിന്ന് ഏഴ് കളികളിൽ ജയം കുറിച്ച ടോട്ടനം 23 പോയിന്റുമായി 10–ാം സ്ഥാനത്താണ്. അതോടൊപ്പം 16 മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയം മാത്രം നേടി സതാംപ്ടൻ അവസാന സ്ഥാനത്തുമാണ് .