Share this Article
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
football

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ആദ്യ മത്സരത്തില്‍ സര്‍വീസസ് മണിപ്പൂരിനെ നേരിടും. ഞായറാവ്ച ഗോവക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.  

ആദ്യ ദിനത്തില്‍ മൂന്ന് മത്സരങ്ങള്‍. സര്‍വീസസ്-മണിപ്പൂര്‍ പോരാട്ടത്തോടെ തുടക്കം.  രണ്ടാം മത്സരത്തില്‍ തെലങ്കാന രാജസ്ഥാനെ നേരിടും. പശ്ചിമ ബംഗാള്‍-ജമ്മു കശ്മീര്‍ പോരാട്ടവും ഇന്ന് നടക്കും. ഫൈനല്‍ റൗണ്ടില്‍ 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് എയില്‍ സര്‍വീസസ്, ബംഗാള്‍, മണിപ്പൂര്‍, തെലങ്കാന, ജമ്മു ആന്‍ഡ് കശ്മീര്‍, രാജസ്ഥാന്‍ ടീമുകള്‍. കേരളം ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ ഗോവ, ഡല്‍ഹി, തമിഴ്‌നാട്, ഒഡീഷ, മേഘാലയ സംസ്ഥാനങ്ങളും കളത്തില്‍ ഇറങ്ങും.  ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാര്‍ 26, 27 തീയതികളില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും.

29 നാണ് സെമി.  31 ന് കലാശ പോരാട്ടവും നടക്കും. സര്‍വീസസാണ് നിലവിലെ ചാംപ്യന്‍മാര്‍. ഗോവ രണ്ടാം സ്ഥാനക്കാരും. 15 ന് ഗോവക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 22 അംഗ കേരള ടീം മികച്ച തയ്യാറെടുപ്പുകളോടെയാണ് ടൂര്‍ണമെന്റിനെത്തിയിട്ടുള്ളത്.

പ്രാഥമിക റൗണ്ടില്‍ ഗോള്‍ വര്‍ഷവുമായാണ് 7 തവണ കിരീടം നേടിയ കേരളം ഹൈദരാബാദിന് ടിക്കറ്റെടുത്തത്.  15 തവണ ഫൈനലില്‍ എത്തിയിട്ടുള്ള ടീം ലക്ഷ്യമിടുന്നത് എട്ടാം കിരീടം. 2022 ലാണ് കേരളം ഒടുവില്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories