Share this Article
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റിംഗ് തുടരുന്നു
cricket

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം   ഓസ്‌ട്രേലിയ ബാറ്റിംഗ് തുടരുന്നു. ആദ്യദിനം വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 28 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ദിനം ആരംഭിച്ചപ്പോള്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

ജസ്പ്രീത് ബുംറയാണ് രണ്ടുവിക്കറ്റുകളും നേടിയത്. 21 റണ്‍സെടുത്ത ഉസ്മാന്‍ ക്വാജയെയും 9  റണ്‍സെടുത്ത നേതന്‍ മക്‌സ്വീനിയെയുമാണ് ബുംറ മടക്കിയത്.

ബ്രിസ്‌ബെയ്‌നിലെ  ഗാബ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്നലെ കനത്ത മഴ ഭീഷണിയുയര്‍ത്തിയിരുന്നെങ്കിലും ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് ബ്രിസ്‌ബെയ്‌നിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories