Share this Article
image
കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് മുസ്ലീംലീഗ്
Muslim League objected to the announcement of polls on April 26 in Kerala

കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് മുസ്ലീംലീഗ്. ഏപ്രില്‍ 26 വെള്ളിയാഴ്ചയായതിനാല്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും. വെള്ളിയാഴ്ച ജുമുഅ ദിവസമായതിനാല്‍ വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും.

കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം  തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.വോട്ടെടുപ്പ് ദിവസം മുഴുവന്‍ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും.

വോട്ടിങ് തീയതിയില്‍ പുനര്‍വിചിന്തനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories