മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുമരണം
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. സംഭവത്തില്‍ സൗദി ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു.
ജര്‍മനിയിലെ കിഴക്കന്‍ നഗരമായ മഗ്‌ഡെര്‍ബര്‍ഗിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലാണ് അപകടം. ഒരു കുട്ടിയടക്കം രണ്ടുപേരാണ് മരിച്ചത്. 60 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു, 15 പേര്‍ ഗുരുതരാവസ്ഥയിലാണ്. കാറോടിച്ച സൗദി പൗരനായ ഡോക്ടര്‍ എ താലിബിനെ പൊലീസ് പിടികൂടി.
മനശാസ്ത്ര വിദഗ്ധനായ പ്രതി 2006 മുതല്‍ ജര്‍മനിയിലാണ് കഴിയുന്നത്. വാടകയ്ക്കെടുത്ത ബിഎംഡബ്‌ളിയു കാറാണ് പ്രതി ഓടിച്ചത്. പ്രതി തനിച്ചാണ് കുറ്റം കൃത്യം ചെയ്തതെന്നാണ് പ്രാഥമിക വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ ഉള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാറില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന സംശയത്തില്‍ മാര്‍ക്കറ്റിലെ ആളുകളെ ഒഴിപ്പിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. കാര്‍ മാര്‍ക്കറ്റിലൂടെ നാനൂറ് മീറ്ററോളം നീങ്ങിയതായാണ് വിവരം.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി താമസിക്കുന്ന ബേണ്‍ബര്‍ഗ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അപകടത്തെ സൗദി അറേബ്യ അപലപിച്ചു. സംഭവത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക് രംഗത്തുവന്നു. ചാന്‍സലര്‍ കഴിവ് കെട്ടവനാണെന്നും രാജിവയ്ക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു.