Share this Article
വയനാട് പുനരധിവാസം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
cabinet

വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകീട്ട് 3.30ന്  ഓൺലൈനായാണ് യോഗം. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും നാളെ ചേരും. 

വയനാട്, മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ആണ് ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരുക. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും. വൈകീട്ട് 3.30ന്  ഓൺലൈനായാണ് യോഗം ചേരുക.

യോഗത്തിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ ഉണ്ടാകും. അതോടൊപ്പം, വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുകയാണ്. 388 കുടുംബങ്ങളുള്ള ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും അത് പിൻവലിക്കണമെന്നുമാണ് ദുരന്തബാധിതരുടെ അവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories