രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈറ്റിലേക്ക് തിരിക്കും. കുവൈറ്റ് സിറ്റിയിലെ സ്പിക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
വൈകീട്ട് ഗള്‍ഫ് കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനന്ത്രി മുഖ്യാഥിയായി പങ്കെടുക്കും. നാളെയാണ് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹുമായുള്ള മോഡിയുടെ കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരുവരും ഒപ്പുവയ്ക്കും.