ലെബനനിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇസ്രയേലിന്റെ ഏറ്റവും വലിയ സുഹൃദ് രാജ്യമായ അമേരിക്ക മുന്നോട്ടു വച്ച 21 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള പദ്ധതി തള്ളിക്കൊണ്ടാണ് വ്യക്തമാക്കല്‍.
ഇസ്രയേലിന്റെ ലക്ഷ്യം ഹെസ്ബുല്ലയയുടെ ഉന്മൂലനമാണ്. ആ ലക്ഷ്യം നേടുന്നതു വരെ വ്യോമാക്രമണം തുടരും. ആവശ്യമെങ്കില്‍ കരയുദ്ധത്തിലേക്ക് ,നീങ്ങാനും മടിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിക്കായി ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് പ്രതികരണം.