Share this Article
KSRTC ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി
KSRTC buses

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗതവകുപ്പ്. ഈ മാസം 30ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയത്.

ഇത്ര അധികം ബസുകള്‍ പൊതുനിരത്തില്‍ നിന്ന് ഒരുമിച്ച് പിന്‍വലിക്കുന്നത് യാത്രാക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ് തീരുമാനം. 

15 വര്‍ഷത്തിലധികം ഓടിയ കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് ഗതാഗത വകുപ്പ് വീണ്ടും നീട്ടിനല്‍കിയത്.

1117 ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയത്. കാലാവധി നീട്ടണമെന്ന കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ  അവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. 

ബസുകള്‍ പൊതുനിരത്തില്‍ നിന്ന് ഒരുമിച്ച് പിന്‍വലിക്കുന്നത് യാത്രാക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ് സർക്കാർ കാലാവധി നീട്ടിയതെന്നാണ് വിശദീകരണം. ബസുകൾക്ക് ഒപ്പം കെഎസ്ആര്‍ടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories