തിരുവനന്തപുരത്തെ ബാലരാമപുരത്ത് അജ്ഞാതന്‍ വയോധികയുടെ കാല്‍ തല്ലിയൊടിച്ചു. ബാലരാമപുരം തലയില്‍ സ്വദേശി സാവിത്രിക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. വീടിനു സമീപത്തെ സൊസൈറ്റിയില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടയില്‍ എതിരെ വന്ന അജ്ഞാതന്‍ സാവിത്രിയെ ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെടുകയായിരുന്നു.