മലപ്പുറത്ത് ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. നിലമ്പൂര്‍ ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പാലസ് എന്ന ഹോട്ടലാണ് നഗരസഭ പൂട്ടിച്ചത്.
ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി ലഭിച്ചതിന് പിന്നാലെ നഗരസഭ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാര്‍ഡ് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയിരുന്നു.
പരിശോധനയിൽ ചത്ത പല്ലി ഉള്ളതായി നേരില്‍ കണ്ട് ബോധ്യപ്പെട്ടതിൻ്റേയും ഹോട്ടലിൻ്റെ അടുക്കളയും പരിസരവും വൃത്തിഹീനമായി കാണപ്പെട്ടതിൻ്റെയും അടിസ്ഥാനത്തി ഹോട്ടൽ അടച്ച് പൂട്ടി ഉടമയ്ക്ക് നോട്ടീസ് നൽകി