തിരുവന്തപുരം ആര്യനാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിൻ്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്.
പുതുക്കുളങ്ങര പാലത്തിന് സമീപത്തായിരുന്നു അപകടം. കാർ റോഡരിലെ കുറ്റിയിൽ ഇടിച്ച് മറിയികയായിരുന്നു. സംഭവ സമയത്ത് കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേർ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.