തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസ്സുകാരി കലത്തിനുള്ളില്‍ കുടുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം അഗ്നിശമനസേനയെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ചെങ്കല്‍ കുന്നുവിള സ്വദേശി അഭിജിത്-അമൃത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകള്‍ ഇവ ഇസ മരിയ ആണ് കലത്തില്‍ കുടുങ്ങിയത്.