തിരുവല്ലയിൽ പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയിൽ പ്രവർത്തിക്കുന്ന മീൻ മാർക്കറ്റിൽ നിന്നുമാണ് 100 കിലോയോളം പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേർന്ന് ബുധാനാഴ്ച പുലർച്ചെ അഞ്ചരയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. പിടികൂടിയ മത്സ്യങ്ങൾ നശിപ്പിച്ചു. സ്ഥാപന ഉടമകൾക്ക് മേൽ പിഴ ചുമത്തിയിട്ടുണ്ട്.