എറണാകുളം ജില്ലയിലെ കോതമംഗലം നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹിറോഷ് VR, ശ്രീകുമാർ, ബിജു, നിയാസ്, സുധീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.