തീവണ്ടിയുടെ ശൗചാലയം പൂട്ടി വീണ്ടും യാത്രക്കാരൻ അകത്തിരുന്നു. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ശബരി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്‌മെന്റിലെ ശൗചാലയത്തിൽ ആരോ കയറി ഏറെ നേരമായിട്ടും ഇറങ്ങാഞ്ഞത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ആർപിഎഫിനെ വിവരമറിയിച്ചത്.
യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് ആർപിഎഫ് എത്തി പൂട്ട് പൊളിച്ച് ഇയാളെ പുറത്തിറക്കുകയായിരുന്നു. ഇതരസംസ്ഥാനക്കാരനായ ഇയാൾക്ക് മാനസീക പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് ആർപിഎഫ് കേസെടുത്തിട്ടില്ല.