തൃശൂർ ആമ്പല്ലൂരിൽ കല്ലൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.കല്ലൂര്‍ പാടംവഴി സ്വദേശി 64 വയസ്സുള്ള കൂന്തിലി ബാബുവിനെ ആണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരക മുറിവുകളേറ്റ 58വയസ്സുകാരിയായ ഭാര്യ ഗ്രേസിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബ വഴക്കാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.