Share this Article
നായ കുറുകെ ചാടി; സ്കൂട്ടറില്‍ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു
വെബ് ടീം
posted on 30-07-2023
1 min read
stray dog jumped across scooter, injured women dies

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു.കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി ബിന്ദുവാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്ക് പോവുമ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ബിന്ദു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സഹോദരനൊപ്പം ജോലിക്ക് പോകുകയായിരുന്നു ബിന്ദു.

കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ബിന്ദു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories