മലപ്പുറം ഒതുക്കുങ്ങലിൽ അച്ഛനും മകനും മരിച്ച നിലയിൽ.ഒതുക്കുങ്ങൽ മീൻകുഴി സ്വദേശി ജ്യോതിന്ദ്ര ബാബു, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്.മകനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന നിലയിലും അച്ഛനെ വീടിന്റെ സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.
മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.