തൃശൂർ: ഓരോ പുലികളി സംഘത്തിനും ധനസഹായവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് ധനസഹായം നൽകിയത്. ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ഗോപി നേരിട്ടെത്തി കെെമാറി.
സ്വന്തം നിലക്ക് ഓരോ ദേശത്തിന് താനും 50000 രൂപ വെച്ച് നൽകുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.നേരത്തെ കേന്ദ്ര സർക്കാരും പുലികളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സംസ്‌കാരിക വകുപ്പ് സഹായധനം അനുവദിച്ചത്. സർക്കാർ നൽകുന്ന ഒരുലക്ഷത്തിന് പുറമേയാണ് താൻ നൽകുന്ന 50,000 രൂപയെന്ന് സുരേഷ് ഗോപി അറിയിച്ചു.