Share this Article
കുരമ്പാലയില്‍ KSRTC സൂപ്പര്‍ ഫാസ്റ്റ് ബസും മിനി പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം
വെബ് ടീം
posted on 13-09-2023
1 min read
KSRTC BUS CAUGHT UP WITH MINI PICK UP VAN TWO DEAD

പത്തനംതിട്ട കുരമ്പാലയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസും മിനി പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം. പിക് അപ് വാനിലെ ഡ്രൈവറും സഹായിയുമാണ് മരിച്ചത്.

എറണാകുളം സ്വദേശികളാണ് മരിച്ചത്.അടൂര്‍ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന പിക് അപ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പന്തളത്തിനും അടൂരിനുമിടയില്‍ എം.സി. റോഡ് കുരമ്പാലയില്‍ അമൃത വിദ്യാലയത്തിനുമുന്നില്‍ രാവിലെ 6.30ഓടെയായിരുന്നു അപകടം.

എറണാകുളം സ്വദേശികളായ പിക് അപ് വാന്‍ ഡ്രൈവര്‍ തോമസ് ജോണും സഹായി വി.എസ്. ശ്യാമുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക് അപ് വാനിന്റെ ഫ്രണ്ട് ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും.

അടൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫ്രണ്ട് ക്യാബിന്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ അടൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിക് അപ് വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയാതാണ് അപകട കാരണമെന്നാണ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories