കോഴിക്കോട്: പത്തു വയസുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിൽ യുവതിക്ക് 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
പാലക്കാട് സ്വദേശി വസന്ത (42) യെയാണ് പെൺകുട്ടിയെ പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി പലതവണ പീഡിപ്പിച്ചന്ന കേസിൽ ശിക്ഷിച്ചത്.പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്‌തു കൊടുത്തതിന് ഇവർക്കെതിരെ ഇതേ കോടതിയിൽ മൂന്ന് കേസുകൾ നിലവിലുണ്ട്.
കുറ്റകൃത്യത്തെ കുറിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിന് ആറ് മാസം തടവു ശിക്ഷയും കോടതി വിധിച്ചു. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടിപി ഫർഷാദാണ് കോടതിയിൽ കുറ്റപത്രം നൽകിയത്.