Share this Article
ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ദേഹത്ത് തട്ടി; 11 കാരന് ക്രൂരമര്‍ദനം
വെബ് ടീം
posted on 21-09-2023
1 min read
cruelity of non state worker on elevan year old

മലപ്പുറത്ത് പതിനൊന്നുകാരനെ  ഇതരസംസ്ഥാന തൊഴിലാളി ക്രൂരമായി മർദിച്ചു. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.  ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രുരമായി മര്‍ദിക്കുകയായിരുന്നു. ചുവരില്‍ കഴുത്ത് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.


കുട്ടിയെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസ് എടുത്തു.  അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories