Share this Article
കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Missing plus one student found dead in well

തൃശ്ശൂര്‍ കാട്ടൂരിൽ കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി  ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ 17 വയസ്സുള്ള ആർച്ചയാണ് മരിച്ചത്.

വീടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് കിണറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.  വെള്ളിയാഴ്ച മുതൽ ആണ് കുട്ടിയെ കാണാതായത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.  കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് വീട്ടുകാര്‍ കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം  ആലപ്പുഴയിൽ അടക്കം കുട്ടിയെ അന്വേഷിച്ച് കുടുംബം പോയിരുന്നു. പിന്നീട് തിരിച്ച് വീട്ടിലെത്തി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.  പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories