Share this Article
കോൺഗ്രസ് നേതാവ് പി.ടി. പോളിനെ ഹോട്ടലില്‍ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 06-10-2023
1 min read
CONGRESS LEADER FOUND DEAD IN HOTEL

അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും, കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി.ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെംബറുമാണ്. അങ്കമാലി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, അങ്കമാലി മുൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

നിലവിൽ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു. ആലുവ മഹാനവമി ഹോട്ടലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories