Share this Article
14കാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; സംഭവം ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ; അഞ്ച് പേര്‍ക്കെതിരെ പോക്‌സോ കേസ്
വെബ് ടീം
posted on 19-11-2023
1 min read
sexula case against student pocso case against five persons

കൊല്ലം: പതിനാലുകാരന് നേരെ ലൈംഗികാതിക്രമമെന്ന് പരാതി.പത്തനാപുരത്ത് അമ്പലത്തില്‍ പോയി മടങ്ങുമ്പോള്‍ പതിനാലുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ പത്താനാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിദ്യാര്‍ഥിയുടെ വസ്ത്രം അഴിച്ചുമാറ്റിയ ശേഷം ജനനേന്ദ്രിയത്തില്‍ കത്തിവച്ച് മുറിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മാങ്കോട് സ്വദേശികളായ അഖില്‍, രാജേഷ്, അജിത്, അനീഷ്, എന്നിവരാണ് അതിക്രമം നടത്തിയത്. ഇവര്‍ മദ്യലഹരിയിയിലായിരുന്നെന്നും കുട്ടി പറയുന്നു. 

കരഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നെന്നു പതിനാലുകാരന്‍ പറഞ്ഞു. അതിക്രമത്തെ കുറിച്ച് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories