Share this Article
നടുറോഡിൽ ബൈക്ക് സ്റ്റണ്ട്; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
Wreck less Riders License Suspended By MVD

കൊല്ലത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. മടത്തറ വേങ്കൊല്ല സ്വദേശി അൽ അമീനെതിരെയാണ് ചടയമംഗലം മോട്ടോർ വാഹന വകുപ്പിന്റെ നടപടി. വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്തു.

 നിലമേൽ മടത്തറ റൂട്ടിൽ മടത്തറയ്ക്ക് സമീപമുള്ള കൊച്ചു കലുങ്ക് ഭാഗത്താണ് യുവാവ് ബൈക്ക് സ്റ്റണ്ട് നടത്തിയത്. സ്കൂൾ വിട്ട സമയത്ത് അൽ അമീൻ അമിതവേഗതയിൽ സൈലൻസറിൽ കൂടി തീയും പുകയും പുറത്തേക്ക് വരുന്ന തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക ആയിരുന്നു. അമിത ശബ്ദം പുറപ്പെടുവിച്ച കുട്ടികളെ ഉൾപ്പെടെ ഉള്ളവരെ ഭയപ്പെടുത്തുകയും ചെയ്തു.

നാട്ടുകാരിൽ ചിലരാണ് അപകടകരമായ രീതിയിൽ ബൈക്കോടിക്കുന്ന ദൃശ്യം മോട്ടോർ വാഹന വകുപ്പിന് വാട്സ്ആപ്പ് നമ്പറിൽ അയച്ചുകൊടുത്തത്.  ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും  പിഴ ഈടാക്കുകയും ചെയ്തത് .  

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories