Share this Article
തൃശ്ശൂരിൽ റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു
A vehicle brought for road work caught fire in Thrissur

തൃശ്ശൂര്‍ കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. നിർദ്ദിഷ്ട ആറുവരി പാതയുടെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി ആയിരുന്നു  തീപ്പിടുത്തം . അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്  പറയുന്നു. മറ്റു തൊഴിലാളികളും , ഫയർഫോഴ്സും ചേർന്ന്  തീയണച്ചു. ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories