Share this Article
തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം
Thiruvananthapuram Nedumangad KSRTC bus conductor assaulted by passenger


തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം. മെഡിക്കല്‍ കോളേജ് വിതുര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ രാജേഷിനാണ് മര്‍ദ്ദനമേറ്റത്. മീനാങ്കല്‍ പറണ്ടോട് സ്വദേശി ഷിബുവാണ് ആക്രമണം നടത്തിയത്.  

നെടുമങ്ങാട് സ്റ്റാന്‍ഡില്‍  നിന്ന് ബസില്‍ കയറിയ ഷിബുവിനോട് ടിക്കറ്റ് നിരക്കായ 63 രൂപ ചോദിച്ച രാജേഷിന് 50 രൂപ നല്‍കി. ഇതേ തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിബു കണ്ടക്ടര്‍ രാജേഷിനെ  ആക്രമിക്കുകയും ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്യുകയായിരുന്നു. 

ഇയാള്‍ മദ്യപിച്ചിരുന്നു.തടയാനെത്തിയ യാത്രക്കരെയും ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ തടഞ്ഞ് വച്ച ശേഷം ബസ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും ഇയാള്‍ പരാക്രമം തുടര്‍ന്നു. പിടിവലിക്കിടയില്‍ കളക്ഷന്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി കണ്ടക്ടര്‍ രാജേഷ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories