Share this Article
ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് വീണ വിദ്യാർത്ഥിനി മരിച്ചു
Student died after falling down from hostel building

വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം സ്വദേശിനി അതിഥി ബന്നിയാണ് മരിച്ചത്.  വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും അതിഥി താഴേക്ക് വീഴുകയായിരുന്നു.തുടർന്ന് വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ഇതേ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ്സ് വിദ്യാർത്ഥിനിയാണ് അഥിതി.  ഡിസംമ്പർ 2 ന്   ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അതിഥിയെ ടെറസിൽ നിന്നും വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories