Share this Article
തഹാവുര്‍ റാണയുടെ ഹര്‍ജിയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് യുഎസ് സര്‍ക്കാര്‍
Tahawwur Rana

മുംബൈ ഭീകരാക്രണക്കേസിലെ പ്രതി തഹാവുര്‍ റാണയുടെ ഹര്‍ജിയെ സുപ്രീംകോടതിയില്‍ എതിര്‍ത്ത് യുഎസ് സര്‍ക്കാര്‍. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാശ്യപ്പെട്ട് റാണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. റാണയുടെ ഹര്‍ജി തള്ളണമെന്ന് യുഎസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്ത്.ബി. പ്രെലോഗര്‍ കോടതിയെ അറിയിച്ചു.

ഇന്ത്യക്ക് കൈമാറുന്നതിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജികള്‍ അപ്പീല്‍ കോടതിയടക്കം തള്ളിയതിനെ തുടര്‍ന്നാണ് റാണ സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ പ്രകാരം റാണയെ അമേരിക്ക ഇന്ത്യക്ക് കൊമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് റാണ നിയമയുദ്ധം ആരംഭിച്ചത്.

2008 ല്‍ മുംബൈ ടാജ് ഹോട്ടലില്‍ അടക്കം നടന്ന ആക്രമണത്തില്‍ പാക് ഭീകരരടക്കം 175 പേരാണ് മരിച്ചത്. പാക് ഭീകര സംഘടന ലഷ്‌കര്‍ ഇ തോയ്ബയാണ് ആക്രമണം നടത്തിയത്. ഭീകരസംഘടനക്ക് സാഹായം നല്‍കിയെന്നാണ് റാണക്കെതിരായ കുറ്റം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories