Share this Article
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
2 students injured after their legs got stuck between the train and the platform

ട്രയിനിനും പ്ളാറ്റ് ഫോമിനും ഇടയില്‍  കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്ക്.ആലുവ സ്വദേശികളായ ഫര്‍ഹാന്‍ , ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ ഇന്നലെ രാത്രി ആയിരുന്നു അപകടം. 

ചവിട്ടു പടിയില്‍ ഇരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ ട്രയിന്‍ ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ ഇരുവരൂടേയും കാലുകള്‍ പ്ളാറ്റ് ഫോമിനും ട്രയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇരുവരേയും  ആദ്യം കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സുഹൃത്തുക്കളായ 19 അംഗ സംഘം കോടെെക്കനാലില്‍ പോയി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ഫര്‍ഹാന്‍ എടത്തല അല്‍ അമീന്‍ കോളേജിലേയും,ഷമീം ആലുവ യു.സി കോളേജിലേയും ഡിഗ്രി വിദ്യാര്‍ത്ഥികളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories