Share this Article
വെള്ളത്തൂവലിലെ ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കാത്തതില്‍ പ്രതിഷേധം
Protest against the non-removal of silt and sand in the check dam at Vellathuval

ഇടുക്കി വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യം അനന്തമായി നീളുന്നതില്‍ പ്രതിഷേധം. വെള്ളത്തൂവല്‍ പാലത്തിന് താഴെ മുതിരപുഴ ആറിന് കുറുകെയാണ് വൈദ്യുതി ബോര്‍ഡിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഈ ചെക്ക് ഡാം ചെളിയും മണലും കൊണ്ട് നികന്നിട്ട് നാളുകളേറെയായി.

വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമില്ല. വെള്ളത്തൂവല്‍ പാലത്തിന് താഴെ മുതിരപുഴ ആറിന് കുറുകെയാണ് വൈദ്യുതി ബോര്‍ഡിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്.

ചെങ്കുളം പവര്‍ഹൗസില്‍ നിന്നും ഉത്പാദനശേഷം പുറത്തു വിടുന്ന ജലവും മുതിരപ്പുഴയാറ്റിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചെക്ക് ഡാം നിര്‍മ്മിച്ചത്.ഈ ഡാമാണിപ്പോള്‍ ചെളിയും മണലും കൊണ്ട് നിറഞ്ഞിട്ടുള്ളത്. മണലും ചെളിയും നീക്കി ചെക്ക് ഡാമിന്റെ സംഭരണ ശേഷി വര്‍പ്പിക്കുന്ന നടപടി അനന്തമായി നീളുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു.

2018ലെ പ്രളയത്തെ തുടര്‍ന്ന് ചെക്ക് ഡാമില്‍ മണലും ചെളിയും വന്ന് നിറഞ്ഞിരുന്നു.അന്ന് ജില്ലാ ദുരന്തനിവാരണ അതോററ്റി ഇവിടെ നിന്നും മണല്‍ നീക്കാനുള്ള ചില ഇടപെടലുകള്‍ നടത്തുകയുണ്ടായി.പക്ഷെ ഇതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീട് ചില ആക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ അനുമതി മരവിപ്പിച്ചു. ഏറെ നാളായി നിറഞ്ഞ് കിടക്കുന്ന ചെക്ക് ഡാമിന്റെ സംഭരണ ശേഷി തിരികെ എടുക്കാനുള്ള ഇടപെടല്‍ വേണമെന്നാണ് ആവശ്യം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories