Share this Article
ചിന്നക്കനാലിൽ പകൽസമയത്തിറങ്ങി ഭീതി പരത്തി മുറിവാലൻ കൊമ്പൻ
A scarred wild elephant came down in Chinnakanal during the day and spread terror

ഇടുക്കി ചിന്നക്കനാലിൽ ജനവാസ മേഖലയിൽ പകൽ സമയത്ത് കാട്ടാന ഇറങ്ങി . ചിന്നക്കനാൽ മോൺഫോർട്ട്‌ സ്‌കൂളിന് സമീപമാണ് ആന എത്തിയത്  .ജനവാസ മേഖലയിൽ ഇറങ്ങിയത് മുറിവാലൻ എന്ന് നാട്ടുകാർ . ചക്കകൊമ്പനും സമീപ മേഖലയായ ബി എൽ റാം നു സമീപം എത്തി രണ്ട് ദിവസങ്ങളിലായി പകൽ സമയത്തും ജനവാസ മേഖലയിൽ ഒറ്റയാൻമാർ എത്തുന്നതായി നാട്ടുകാർ  പറഞ്ഞു .

പകൽ സമയത്ത് പോലും ജനവാസ മേഖലയിൽ കാട്ടാനകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. സ്‌കൂളിന് സമിപം ഇന്നലെ ഉച്ചയോടെയാണ് മുറിവാലൻ എത്തിയത് സമീപത്തെ റോഡിലൂടെയും കൃഷിയിടങ്ങളിലൂടെയും ആന സ്വര്യവിഹാരം നടത്തുകയാണ് .ചക്കകൊമ്പനും ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒറ്റയാൻമാർ പകൽ സമയത്തും ജനവാസ മേഖലയിൽ തമ്പടിയ്ക്കുകയാണ്. ഏതാനും ആഴ്ചകൾക്കിടെ രണ്ട് പേരാണ് ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories