Share this Article
image
ഇടുക്കി പൂപ്പാറയില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ സമരം ആരംഭിച്ചു
Evicted traders in Pooppara, Idukki, have started a strike

ഇടുക്കി പൂപ്പാറയിൽ കുടിയൊഴിപ്പിയ്ക്കപെട്ട വ്യാപാരികൾ സമരം ആരംഭിച്ചു .കോടതി വിധിയെ തുടർന്ന് പൂപ്പാറ പന്നിയാർ പുഴയോരത്തെ വ്യാപാര സ്ഥാപങ്ങൾ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത് .

മർച്ചന്റ് അസോസിയേഷന്റെയും പൂപ്പാറ ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ഏകദിന പ്രതിഷേധ ധർണ്ണ  സമരം ആരംഭിച്ചിരിക്കുന്നത് .അനുകൂലമായ തീരുമാനം ലഭിക്കുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം.

കോടതി വിധിയെ തുടർന്നാണ് പൂപ്പാറയിലെ മൂന്ന് ആരാധനാലയങ്ങളും വീടുകളും  കടകളും ഉൾപ്പടെ 56 കൈയേറ്റങ്ങൾ റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. വീടുകളിലെ താമസക്കാർക്ക് തുടരാൻ അനുമതി നൽകിയെങ്കിലും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടപ്പിച്ചു.

പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ജില്ലാ ഗ്രാമ പഞ്ചായത്തുകളോട് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ അതുവരെ സ്ഥാപനങ്ങൾ തുറന്ന് വ്യാപാരം നടത്താൻ അനുവദിയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൂപാറയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചാണ് പ്രതിഷേധം.

തുടർച്ചയായി  സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നാൽ അത് ചെറുകിട വ്യാപാരികളെ വൻ കടകെണിയിൽ ആക്കുമെന്നാണ് ഇവർ പറയുന്നത്. തങ്ങളുടെ പ്രതിസന്ധികൾ അറിയിച്ച് ഇവർ കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം .  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories