Share this Article
തൃശൂരില്‍ യുവാവ് ഭാര്യ വീടിന് പെട്രോളൊഴിച്ച് തീവെച്ചു
In Thrissur, a young man poured petrol on his wife's house and set it on fire

തൃശ്ശൂര്‍ ചാലക്കുടി വി.ആര്‍ പുരത്ത് യുവാവ് ഭാര്യ വീടിന്  പെട്രോളൊഴിച്ച്  തീ വെച്ചു. തച്ചുടപറമ്പ് സ്വദേശി ബാലകൃഷ്ണന്റെ വീടിനാണ് മരുമകന്‍ ലിജോ പോള്‍ തീവെച്ചത്. ഇന്നലെ വെെകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.സ്കൂട്ടറില്‍ വീട്ടിലെത്തിയ മരുമകന്‍ ലിജോ പോള്‍ കെെയ്യില്‍ കരുതിയ കന്നാസിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് ഇരുനില വീടിന് തീ വെക്കുകയായിരുന്നു.

സംഭവ സമയത്ത് ഭാര്യാ പിതാവ് ബാലകൃഷണനും ഭാര്യയും വീടിന് പുറത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ലിജോ പോള്‍  വിദേശത്തുള്ള തന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞ ശേഷമാണ്  വീടിന് തീവെച്ചത്.

കുടുംബവഴക്കാണ് യുവാവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം.വിവരമറിഞ്ഞ്  സ്ഥലത്ത്  എത്തിയ ചാലക്കുടി ഫയര്‍ഫോസും നിട്ടുകാരും ചേര്‍ന്ന് 7 മണിയോടെ തീ അണക്കുകയായിരുന്നു.വീടിന് തീവെച്ച ശേഷം സ്ഥലത്ത് നിന്നും മരമകന്‍  രക്ഷപ്പെട്ടു. ഇയാള്‍ക്കായി ചാലക്കുടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories