Share this Article
'മിത്ത്‌ വിത് സ്ട്രോക്സ്'; ശ്രദ്ധേയമായി ഗോവിന്ദന്‍ കണ്ണപുരത്തിന്റെ ചിത്ര പ്രദര്‍ശനം
'Myth with Strokes'; Notably Govindan Kannapuram's film exhibition

ഗോവിന്ദന്‍ കണ്ണപുരത്തിന്റെ  ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. മിത് സ് വിത് സ്‌ട്രോക്‌സ് എന്ന ശീര്‍ഷകത്തിലാണ്  പ്രദര്‍ശനം ഒരുക്കിയത്, കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനം 25ന് സമാപിക്കും. 

കേരളത്തിന്റെ ദൃശ്യഭംഗി കടുംനിറങ്ങള്‍ക്കൊണ്ട് ക്യാന്‍വാസിലാക്കിയ ഗോവിന്ദന്‍ കണ്ണപുരത്തിന്റെ ചിത്രങ്ങള്‍ നവ്യാനുഭവമാണ്.  കേരള ലളിത കല അക്കാഡമിയുടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയിലാണ് മിത് സ് വിത് സ്‌ട്രോക്‌സ് എന്ന ശീര്‍ഷകത്തിലാണ് ഇരുപത്തിഒന്നാമത് ഏകാംഗ ചിത്ര പ്രദര്‍ശനത്തിന് തുടക്കമായത്.

ചിത്രകല പരിഷത്ത് സെക്രട്ടറി വിനോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ ക്ഷേത്രകല അക്കാഡമി സെക്രട്ടറി, കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത ശില്പി കെ കെ ആര്‍ വേങ്ങര ചിത്രകാരനെ പരിചയപ്പെടുത്തി. ചിത്രകാരന്‍മാരായ മോഹന്‍ ചന്ദ്രന്‍,  ശ്യാമ ശശി, രാജേന്ദ്രന്‍ പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രപ്രദർശനം ഈ മാസം 25ന് സമാപിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories