കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ പിതാവും മകനും പോലീസ് പിടിയിലായി. പനയം സ്വദേശി സജി, ഇയാളുടെ മകൻ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അബിൻ എന്നിവരെ യാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
മുന്‍വിരോധത്താല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത് പനയം വില്ലേജില്‍ ചെമ്മക്കാട് ഇടയിലവീട്ടില്‍ ഷാജി എന്ന സജി ഇയാളുടെ മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന അബിൻ എന്നിവരെ യാണ് അഞ്ചാലൂംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. സമീപ വാസിയായ പ്രമോദിനെയാണ് ഇവര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ മാസം സജി പ്രതിയായ ഒരു കേസില്‍ സജിക്കെതിരെ പ്രമോദ് മൊഴി നല്‍കിയെന്ന വിരോധത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ചെമ്മക്കാട് വായനശാലയുടെ സമീപത്ത് വച്ച് സജിയും മകനും ചേര്‍ന്ന് ബൈക്കിലെത്തിയ പ്രമോദിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൈയില്‍ കരുതിയിരുന്ന കത്രികയ്ക്ക് വയറ്റില്‍ കുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രമോദിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അഞ്ചാലൂംമൂട് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അഞ്ചാലൂംമൂട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ഗിരീഷ്, സിപിഒ മാരായ സിജു, മഹേഷ്, ശിവകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.