Share this Article
കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമം, ആശുപത്രിയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു
വെബ് ടീം
posted on 07-03-2024
1 min read
plus-two-student-killed-self-in-wayanad-sulthan-bathery

സുൽത്താൻ ബത്തേരി: ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ-ജംഷിന ദമ്പതികളുടെ മകൾ ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഷിബില ഷെറിനെ വീട്ടുകാർ കണ്ടെത്തിയത്.

ഉടൻ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ഷിബില ഷെറിൻ. മുഹമ്മദ് ഷിബിൽ സഹോദരനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories