Share this Article
image
ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് 21കാരൻ മരിച്ചു
വെബ് ടീം
posted on 12-03-2024
1 min read
/LORRY BIKE AND SCOOTER COLLISION YOUNG MAN DIED

തൃശ്ശൂര്‍ എരുമപ്പെട്ടി മങ്ങാട് പുതുരുത്തിയില്‍ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. നെല്ലുവായ് സ്വദേശി കീര്‍ത്തി നിവാസില്‍ 21 വയസ്സുള്ള ഗൗതം ആണ് മരിച്ചത്.  അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ  റോയിലിനും  പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതോടെ നെയ്യിന്‍പടിക്കു സമീപത്തായിരുന്നു അപകടം.ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന  ലോറിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ഗൗതമിന്‍റെ ബൈക്ക് സ്‌കൂട്ടറിലും ഇടിച്ചു.  

പരിക്കേറ്റ ഗൗതമിനേയും റോയിലിനേയും  മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിന്റെ ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories