Share this Article
ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷന്‍ ബഹിഷ്കരിച്ച് കെ ശിവദാസൻ നായർ
വെബ് ടീം
posted on 19-03-2024
1 min read
congress-leader-k-sivadasan-nair-abstained-from-anto-antony-s-election-convention

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ‌ ബഹിഷ്കരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ  കെ. ശിവദാസൻ നായർ. കോൺഗ്രസ് പുനഃസംഘടന മുതൽ കടുത്ത അതൃപ്തിയിലാണു ശിവദാസൻ നായരെന്നാണ് വിവരം. എ ഗ്രൂപ്പിനെ നിരന്തരം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും സൂചനയുണ്ട്. 

അതേസമയം, ശിവദാസന്‍ നായരുടേതു സമ്മർദ തന്ത്രമാണെന്നും അടുത്തകാലത്തായി പരിപാടികളിലൊന്നും സഹകരിക്കുന്നില്ലെന്നുമാണു നേതൃത്വത്തിന്റെ വിശദീകരണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories