തുടർച്ചായി രണ്ടാം തവണയും മികച്ച ഹയർസെക്കണ്ടറി സ്കൂളിനുള്ള പുരസ്‌കാരം നേടി ഇടുക്കി ചെമ്മണ്ണാർ സെൻറ് സേവ്യേഴ്‌സ് ഹയർ സെക്കന്ററി സ്കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച ഹയർസെക്കണ്ടറി സ്കൂളിനുള്ള പുരസ്‌കാരമാണ് തുടർച്ചായി രണ്ടാം തവണയും ചെമ്മണ്ണാർ സ്കൂളിലെ തേടിയെത്തിയത് .
ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച ഹയർ സെക്കന്ററി സ്കൂളിനുള്ള പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ചെമ്മണ്ണാർ സെൻറ് സേവ്യേഴ്‌സ് ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു . പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച പ്രവർത്തനത്തിനാണ് ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ പുരസ്‌കാരം തുടർച്ചയായി രണ്ടാം തവണയും ചെമ്മണ്ണാർ ഹയർ സെക്കന്ററി വിഭാഗം നേടുന്നത്.
തണൽമര പദ്ധതി, അനാഥാലയത്തിൽ പൊതിച്ചോറ് വിതരണം പാഥേയം പദ്ധതി, സൗജന്യ നേത്ര പരിശോധന ക്യാമ്പ്, വെയിറ്റിംഗ് ഷെഡ് നിർമ്മാണം, സൈൻബോർഡ് നിർമ്മാണം, റോഡ് സുരക്ഷാ കണ്ണാടി നിർമ്മാണം, തുറന്ന വായനശാല,ഹ്യൂമൻ ലൈബ്രറി, സ്ത്രീ സുരക്ഷാ പരിശീലന പരിപാടി, ഭാഷാ പരിശീലന പരിപാടികൾ, സംരംഭകത്വ പരിശീലന പരിപാടി, കൂൺ കൃഷി നിർമ്മാണം, കേക്ക് നിർമ്മാണ പരിശീലനം, കപ്പ ഫെസ്റ്റ്, ചെറു ധാന്യ ഫെസ്റ്റ്, അനാഥാലയ സന്ദർശനം, എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളളുടെ ഭാഗമായിട്ടാണ് മികച്ച സ്കൂളിനുള്ള പുരസ്‌കാരം ചെമ്മണ്ണാർ സ്കൂളിനെ തേടിയെത്തിയത്
മികച്ച ലഹരിവിരുദ്ധ സ്കൂളിനുള്ള പ്രഥമ പുരസ്കാരം, AHSTA യുടെ ACCADAMIC EXCELLENCE AWARD, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്കൂളിന് ഈ വർഷം ലഭിക്കുകയുണ്ടായി.കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പുരസ്‌കാരങ്ങളും മികച്ച വിജയവും നേടാൻ സാധിച്ചത് എന്ന് പ്രിൻസിപ്പൽ ഡോ.ലാലു തോമസ് പറഞ്ഞു .
അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പ്രോത്സാഹനവും കൂട്ടായ പ്രവർത്തങ്ങളിലൂടെയുമാണ് അവാർഡ് ലഭ്യമായത് എന്നും മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട് എന്ന് വിദ്യാർത്ഥികളും പറഞ്ഞു.
പ്രിൻസിപ്പൽ ഡോ.ലാലു തോമസിന്റെ നേതൃത്വത്തിൽ 21 അധ്യാപകരും 2 അനദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നു. സയൻസ്, ഹോം സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിങ്ങനെ 4 വിഭാഗത്തിൽ ആയി 382 വിദ്യാർത്ഥികളാണ് ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നത് സ്കൂൾ മാനേജർ ഫാ.ഫ്രാൻസിസ് ചുനയംമാക്കലിന്റെ നേതൃത്വത്തിലാണ് പാഠ്യപാഠ്യേതര പദ്ധതികൾ നടപ്പിലാക്കി വരുന്നത് .