കൊച്ചി : എറണാകുളത്ത് ട്വന്റി ട്വന്റിയുടെ മെഡിക്കൽ സ്റ്റോർ പ്രവർത്തനം തടഞ്ഞ് റിട്ടേണിങ് ഓഫീസർ. കിഴക്കമ്പലം പ്രദേശവാസികളുടെ പരാതിയിലായിരുന്നു കളക്ടറുടെ പരാതി. സ്റ്റോറിന്റെ ഉദ്ഘാടനം നടന്നത് ലോക് സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമായിരുന്നു. 80 ശതമാനം വിലക്കുറവിലായിരുന്നു മരുന്നുകൾ വിതരണം ചെയ്തിരുന്നത്.
പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമാണ് മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മെഡിക്കൽ സ്റ്റോർ പൂട്ടാൻ ഉത്തരവിട്ടത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.ഈ മാസം 21നായിരുന്നു മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം.വില കുറച്ച് മരുന്ന് ലഭിക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ മെഡിക്കൽ സ്റ്റോർ കിഴക്കമ്പലത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം.