Share this Article
പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവേ കിണറ്റില്‍ വീണ് 53കാരന്‍ മരിച്ചു
വെബ് ടീം
posted on 26-03-2024
1 min read
53-year-old-man-died-after-falling-into-a-well-while-trying-to-save-a-cat

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവേ  അപകടത്തിൽ ഒരാള്‍ മരിച്ചു. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്.

ആഴമുള്ള കിണറ്റിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.

തൻ്റെ വീടിനോട് ചേര്‍ന്ന വ്യക്തിയുടെ കിണറ്റില്‍ വീണ പൂച്ചയെ കരക്കെത്തിക്കാനാണ് സതീഷ് കുമാര്‍ 22 കോല്‍ ആഴമുള്ള കിണറ്റില്‍ ഇറങ്ങിയത്. അടിയിലെത്തിയ സതീഷ് കുമാര്‍ ശ്വാസം കിട്ടാതെ വലഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ സുഹൃത്ത് പുത്തന്‍പുരക്കല്‍ അശോകന്‍ ശ്വാസ തടസമുണ്ടായതോടെ മുകളിലേക്ക് കയറി. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് സതീഷ് കുമാറിന്റെ മൃതദേഹം കരയക്ക് കയറ്റിയത്. മൃതദേഹം ബുധനാഴ്ച രാവിലെ പതിനൊന്നിന് കുടുംബ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇരപത്തിയൊന്ന് വര്‍ഷം പ്രവാസിയായിരുന്ന സതീഷ് കുമാര്‍ രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ശോഭയാണ് ഭാര്യ: മക്കള്‍: അശ്വതി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories