ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനില്‍ പുലര്‍ച്ചെ പടയപ്പയെത്തി. ക്ഷേത്രത്തിന് സമീപം എത്തിയ പടയപ്പ അല്പനേരം ഇവിടെ നിലയുറപ്പിച്ച ശേഷം കാട്ടിലെക്ക് മടങ്ങി. മാട്ടുപ്പെട്ടിയില്‍ റോഡരികിലെ രണ്ട് വഴിയോര കടകള്‍ ആക്രമിച്ച ശേഷമാണ് പടയപ്പ നെറ്റിമേട് എത്തിയത്. ആര്‍ആര്‍ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും വനാതിര്‍ത്തികളിലൂടെ സഞ്ചരിച്ച് വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവാകുകയാണ്.