Share this Article
കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് മുപ്പത്തോളം പേർക്ക് പരിക്ക്
വെബ് ടീം
posted on 27-04-2024
1 min read
Around 30 people injured in KSRTC buses collision in Karunagapally

ഇടപ്പള്ളി കോട്ടയിലാണ്ലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സും ചിന്നക്കടയിലേക്ക് വന്ന ഓർഡിനറി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓർഡിനറി ബസ്സിന്റെ പിന്നിലേക്ക് ഫാസ്റ്റ് പാസഞ്ചർ ഇടിച്ചു കയറുകയായിരുന്നു.


  Video: കോഴിക്കോട് മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന സ്ലീപ്പര്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വാഹനത്തിനടിയില്‍ പെട്ടുപോയ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഹിനൂര്‍ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്താണ്അപകടത്തില്‍പ്പെട്ടത്. ഒരാളുടെ പരുക്ക് മാത്രമാണ് സാരമായിട്ടുള്ളത്. ബാക്കിയുള്ളവരുടെ പരുക്ക് നിസ്സാരമായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു. ബസില്‍ 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories