Share this Article
മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
Husband killed his wife by slitting her throat in Muvattupuzha

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കിടപ്പു രോഗിയായ ഭാര്യ കത്രിക്കുട്ടി മക്കൾക്ക് ബുദ്ധിമുട്ടാകും എന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് ജോസഫ് പൊലീസിന് മൊഴി നൽകി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഒരു വീഴ്ചയെ തുടർന്ന ഏകദേശം ഒരു വർഷത്തോളമായി 85 വയസ്സുകാരിയായ കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇവരെ പരിചരിച്ചിരുന്നത് ഭർത്താവായ ജോസഫാണ്. പ്രാഥമിക കൃത്യങ്ങൾക്ക് പോലും മറ്റൊരാളുടെ സഹായം കത്രിക്കുട്ടിക്ക് ആവശ്യമായിരുന്നു.

കഴിഞ്ഞ ദിവസം മതപരമായ ചടങ്ങുകൾ നടത്താനായി വീട് ഒരുക്കുന്നതിനിടെ കത്രിക്കുട്ടിയെ പരിചരിക്കാനും മറ്റും ഏറെ ബുദ്ധിമുട്ടിയതായി ജോസഫ് പറഞ്ഞിരുന്നു. മക്കൾക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.

ഇന്നലെ രാത്രി 11:30 ഓടെയാണ് കൊലപാതകം നടന്നത്. അമ്മയുടെ ശബ്ദം കേട്ട് ഓടിയെത്തിയ മക്കൾ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് ജോസഫിനെ പിടികൂടുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories